ബ​ഹ്റൈ​ന്‍ സി.​എ​സ്.​ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ ഇ​ട​വ​ക​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ വെ​ക്കേ​ഷ​ന്‍ ബൈ​ബി​ള്‍ സ്​​കൂ​ള്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ച്ചു.

0

മ​നാ​മ: ബ​ഹ്റൈ​ന്‍ സി.​എ​സ്.​ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ ഇ​ട​വ​ക​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ വെ​ക്കേ​ഷ​ന്‍ ബൈ​ബി​ള്‍ സ്​​കൂ​ള്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ച്ചു. സ​ഭാ ട്ര​ഷ​റ​ര്‍ ഷി​ബു കു​മാ​ര്‍, സ​ണ്‍​ഡേ സ്​​കൂ​ള്‍ സെ​ക്ര​ട്ട​റി സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​കാ​രി ഫാ. ​ഷാ​ബു ലോ​റ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

‘നാം ​അ​തി​ജീ​വി​ക്കും’ എ​ന്ന ചി​ന്താ​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക്ലാ​സു​ക​ള്‍​ക്ക് ബ്ലെ​സ​ന്‍ ലാ​ല്‍, സു​ജി​ന്‍, അ​നു, ആ​ഭി​ന്‍, റി​യ ബ്ല​സ​ന്‍, ബി​നി​ഷ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.ബ​ഹ്റൈ​ന്‍, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 100ല​ധി​കം കു​ട്ടി​ക​ളും സ​ഭ​യി​ലെ സ​ണ്‍​ഡേ സ്​​കൂ​ള്‍ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

ജൂ​ലൈ 30 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ലു​ മു​ത​ല്‍ ആ​റു​ വ​രെ പാ​ട്ടു​ക​ളും ക​ഥ​ക​ളും പാ​ഠ​ങ്ങ​ളും ക​ളി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന ക്ലാ​സു​ക​ള്‍ ന​ട​ക്കും. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ല്‍ സ​ഭാ സെ​ക്ര​ട്ട​റി സി. ​വി​ജ​യ​ന്‍, അ​ക്കൗ​ണ്ട​ന്‍​റ്​ ഷി​ബു കു​മാ​ര്‍ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

You might also like