സെന്‍റ്​ തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ ഓഫ് ഇന്ത്യ കുവൈത്ത്​ ഇടവകയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

0

കുവൈത്ത്​ സിറ്റി: സെന്‍റ്​ തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ ഓഫ് ഇന്ത്യ കുവൈത്ത്​ ഇടവകയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് ആറുമുതല്‍ 7.30 വരെ ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ സഭയുടെ പ്രിസൈഡിങ് ബിഷപ് റവ. ഡോ. തോമസ് എബ്രഹാം ഉദ്​ഘാടനം ചെയ്‌തു. ‘ദേശത്തി​െന്‍റ സൗഖ്യം’ ചിന്താവിഷയത്തിലായിരുന്നു കണ്‍വെന്‍ഷന്‍.

ദുര്‍ഘടം പിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തില്‍ സൂക്ഷ്​മതയോടെയും ദൈവത്തില്‍ ഭരമേല്‍പ്പിച്ചും ജീവിക്കണമെന്ന്​ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്​തു. ബുധനാഴ്​ച വികാരി ജോണ്‍ മാത്യുവും വ്യാഴാഴ്​ച അസിസ്​റ്റന്‍റ്​ വികാരി എന്‍.എം. ജെയിംസും അധ്യക്ഷ്യത വഹിച്ചു. രണ്ടു ദിനങ്ങളിലും തിരുവനന്തപുരം സി.എസ്​.​െഎ കത്തീഡ്രല്‍ വികാരി ഡോ. ഡി.കെ. അജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

You might also like