കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതല്‍ വിമാന സര്‍വ്വീസ്, രാജ്യത്ത് അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രം യാത്രാനുമതി
കുവൈറ്റ്: കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതല്‍ വിമാന സര്‍വ്വീസ് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ സാധുതയുള്ള റസിഡന്‍സി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടൈ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍, ( ഫൈസര്‍, മോഡേണ അല്ലെങ്കില്‍ അസ്ട്രാസെനെക്ക വാക്‌സിനുകള്‍)
അല്ലെങ്കില്‍ ജോണ്‍സന്‍, ജോണ്‍സണ്‍ വാക്‌സിനിന്റെ ഒരു ഡോസ് സ്വീകരിച്ചവര്‍ എന്നിവര്‍ക്കാകും യാത്രാനുമതി ലഭിക്കുക.
വിമാനത്തില്‍ കയറുന്നതിന് കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്