TOP NEWS| പെരുമഴയില്‍ തകര്‍ന്ന് മഹാരാഷ്ട്ര; 136 മരണം, 84,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

0

 

കോവിഡ് മഹാമാരിക്കൊപ്പം മഹാരാഷ്ട്രയില്‍ വ്യാപക നാശം വിതച്ച് കനത്ത മഴ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 136 പേരാണ് മരിച്ചത്. ദുരന്തസാധ്യത മുന്നില്‍ കണ്ട് 84,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ആറ് ജില്ലകളില്‍ ഇന്ത്യൻ മെട്രോയോളജി ഡിപ്പാർട്ട്മെന്‍റ് (IMD)റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. സായുധ സേനയും ദേശീയ ദുരന്ത നിവാരണ സേനയും ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ ദക്ഷിണ ഗോവയിലെ ദുദ്‌സാഗറിനും സോനുലിമിനുമിടയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. കനത്ത മഴയെത്തുടർന്ന് ഗോവ, മഹാരാഷ്ട്രയിലെ ചിപ്ലൂനും കാമത്തേക്കും ഇടയിലുള്ള വസിഷ്ഠി നദി കരകവിഞ്ഞൊഴുകുകയാണ്.

You might also like