TOP NEWS| ‘ബൂസ്റ്റര്‍ ഡോസ് ആവശ്യം, ഫൈസര്‍ വാക്‌സീന്‍ എടുത്തവർക്ക് മൂന്നാം ഡോസ് അനിവാര്യം’

0

 

ഹൂസ്റ്റൻ • രണ്ടു ഡോസ് വാക്‌സിനേഷന്‍ എടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണെന്ന വാദം അമേരിക്കയിൽ ശക്തമായി. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ പരീക്ഷണം ഫലപ്രദമായി നടക്കുന്നതിനിടയിലാണ് ബൂസ്റ്റര്‍ ഡോസിന്റെ കാര്യം ഉയര്‍ന്നു വരുന്നത്. ഫൈസര്‍ ബയോടെക് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വേണ്ടത്. മോഡേണ സ്വീകരിച്ചവര്‍ക്കും സമാന പ്രശ്‌നമുണ്ടെങ്കിലും കമ്പനി ഇതുവരെ അവരുടെ ആരോഗ്യനയം വ്യക്തമാക്കിയിട്ടില്ല. ഇവരുടെ രണ്ടു പേരുടെയും പ്രതിരോധ സാങ്കേതികവിദ്യ ഫലപ്രദമായിരുന്നുവെങ്കിലും ജനിതക മാറ്റം സംഭവിക്കുന്ന വൈറസുകളെ നേരിടാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ കൂടിയേ തീരുവെന്നാണ് പുതിയ വാദം ഉയര്‍ന്നു വന്നിരിക്കുന്നത്. മാത്രമല്ല, കൊറോണ വൈറസ് വാക്‌സീനുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന ഗവേഷണം തുടരുന്നതിനാല്‍, ദുര്‍ബലരായ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ ആവശ്യമാണെന്ന് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ആരോഗ്യ ഉദ്യോഗസ്ഥരും കരുതുന്നു.

You might also like