TOP NEWS| ലോക കേഡറ്റ് റെസ്‍ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം

0

 

ലോക കേഡറ്റ് റെസ്‍ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം

ദില്ലി: ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. റെസ്‍ലിങ് താരം പ്രിയ മാലിക് ആണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഹംഗറിയില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് പ്രിയ രാജ്യത്തിന്‍റെ അഭിമാനമായത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്‍റെ സെനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ പരാജയപ്പെടുത്തിയത്. ടോക്കിയോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ മിരാഭായ് ചാനു വെള്ളി നേടിയതിന് തൊട്ടുടത്ത ദിവസമാണ് ഇന്ത്യക്ക് അഭിമാനമേകുന്ന അടുത്ത വാര്‍ത്ത പുറത്തുവരുന്നത്.

2019ല്‍ ഖേലോ ഇന്ത്യ പൂനെ എഡിഷനില്‍ സ്വര്‍ണ മെഡല്‍ ജേതാവായ പ്രിയ 17ആമത് സ്ക്കൂള്‍ ഗെയിംസിലും വിജയം ആവര്‍ത്തിച്ചിരുന്നു. 2020ല്‍ പാട്നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും ദേശീയ സ്ക്കൂള്‍ ഗെയിംസിലും പ്രിയ സ്വര്‍ണ മെഡല്‍ നേട്ടം ആവര്‍ത്തിച്ചു. ലോക റെസ്‍ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ അത്ല‍റ്റ് കൂടിയാണ് പ്രിയ മാലിക്.

You might also like