പിസിഐ സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ജൂലൈ 31ന്

0

തിരുവല്ല: പെന്തകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ്  സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ്  ക്ലാസ്  ജൂലൈ 31 ശനിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.30 വരെ zoom  പ്ലാറ്റ്ഫോമിൽ നടക്കും.

       എസ്എസ്എൽസി / പ്ലസ്ടു  പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് തുടർ പഠനം നടത്താനുംഇഷ്ട വിഷയം , മികച്ച കോഴ്സ് എന്നിവ  തെരഞ്ഞെടൂക്കാനും സഹായിക്കുന്ന കരിയർ ഗൈഡൻസ്ശിൽപ്പശാലയിൽ പ്രശസ്ത കരിയർ ഗൈഡൻസ്  വിദഗ്ധനും പരിശീലകനുമായ ലോറൻസ് മാത്യു  ക്ലാസ്എടുക്കുകയും വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യുന്നു.

         പിസിഐ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർമാരായ പി ജയിംസ്( പ്രസിഡൻ്റ്) നോബിൾ പി തോമസ് ( വൈസ് പ്രസിഡൻ്റ്) ജെയ്സ് പാണ്ടനാട്( ജനറൽ സെക്രട്ടറി)  ജിജിചാക്കോ തേക്കുതോട്( സെക്രട്ടറി) ബ്രദർഎബ്രഹാം ഉമ്മൻ ( ട്രഷറർ)  അനീഷ് ഐപ്പ് ( മീഡിയ കൺവീനർ) എന്നിവർ നേതൃത്വം നൽകും.

Zoom ID: 423 230 2608

Passcode: 1234

കൂടുതൽ വിവരങ്ങൾക്ക്: 9747774086, 9447165211,9961883343

You might also like