TOP NEWS| വെള്ളപ്പൊക്കം: മേൽക്കൂരയിൽ അഭയം തേടി ജനം; മഹാരാഷ്ട്രയില്‍ ഇതുവരെ 138 മരണം
മുംബൈ • പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത് 138 പേർ. നിരവധി പേരെ കാണാതായി. രണ്ട് ദേശീയപാതകൾ അടച്ചിട്ടിരിക്കുകയാണ്. 2019ലെ വെള്ളപ്പൊക്കം പോലെ രൂക്ഷമായില്ലെങ്കിലും, വെള്ളം കുറയാത്തത് ആശങ്കാജനകമാണെന്ന് പ്രദേശവാസികൾ പറയുന്നു.