TOP NEWS| സൗദിയിലെ തൊഴില്‍മേഖലയില്‍ നിന്നുള്ള വിദേശി തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കില്‍ കുറവ്
സൗദിയിലെ തൊഴില്‍ മേഖലയില്‍ നിന്നുള്ള വിദേശി തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രാജ്യം വിട്ട വിദേശികളുടെ എണ്ണം 87 ശതമാനത്തോളം കുറഞ്ഞു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പലരെയും സൗദിയില്‍ തന്നെ തുടരുന്നതിന് നിര്‍ബന്ധിതമാക്കിയതാണ് കൊഴിഞ്ഞു പോക്കില്‍ കുറവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് അഥവ ഗോസി പുറത്ത് വിട്ട കണക്കുകളിലാണ് വിദേശികളുടെ കൊഴിഞ്ഞു പോക്കില്‍ വലിയ കുറവ് വന്നതായി ഉള്ളത്.