TOP NEWS| ബഹ്‌റൈനിൽ ഞായറാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ യെല്ലോ ഘട്ടത്തിലേക്ക് മാറും
ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക് മാറും. നാൽപത് വയസിനും അതിനുമുകളിലും പ്രായമുള്ള 80 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതുവരെ യെല്ലോ ലെവൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവൽ പിന്തുടരുന്ന ബഹ്‌റൈൻ വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് അടുത്ത മാസം ഒന്ന് മുതൽ യെല്ലോ ജാഗ്രതാ ലെവലിലേക്ക് മാറുന്നത്. ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഏർപ്പെടുത്തിയ ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സംവിധാനമനുസരിച്ച് ഇനിമുതൽ റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ ലെവലുകളാണ് ഉണ്ടാവുക. ഗ്രീൻ ലെവൽ താൽക്കാലികമായി ഒഴിവാക്കി.