TOP NEWS| പ്രവാസികളുടെ മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രം പിൻവലിച്ചു

0

 

ചുരുങ്ങിയ വേതനം കുറച്ച നടപടിക്കെതിരെ തെലങ്കാന ഗൾഫ് വർക്കേഴ്‌സ് ജോയിൻറ് ആക്ഷൻ കമ്മിറ്റി( Gulf JAC) ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ 2020 സെപ്റ്റംബറിൽ ഇറക്കിയ സർക്കുലർ പിൻവലിച്ചതിൻറെ ഉത്തരവ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതോടെ 2020 സെപ്റ്റംബറിന് മുമ്പേയുള്ള മിനിമം വേതനം വീണ്ടും ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇറക്കിയ ഉത്തരവുകൾ അനുസരിച്ച് ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്ക് 200ഉം കുവൈത്തിലേക്ക് 245ഉം സൗദി അറേബ്യയിലേക്ക് 324ഉം ഡോളർ മിനിമം വേതനമായി പുനക്രമീകരിച്ചിരുന്നു.

You might also like