TOP NEWS| സൗദിയിൽനിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻവർധന
സൗദി ദേശീയ ബാങ്കായ സാമ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് വിദേശ പണമിടപാടിൽ പോയ മാസങ്ങളിലെ വർധന പ്രകടമാവുന്നത്. രാജ്യത്തെ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിദേശികൾ സ്വദേശങ്ങളിലേക്ക് ആറായിരം കോടിയിലേറെ റിയാൽ അയച്ചത്. മുൻവർഷം ഇതേ കാലയളവിൽ 5,548 കോടി റിയാലായിരുന്നിടത്താണ് ഈ വർധന.