ഇ​ന്ത്യ​യി​ല്‍​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍ അ​ധി​കം വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന്​ വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി

0

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ല്‍​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍ അ​ധി​കം വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന്​ വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി എ​ന്‍​ജി​നീ​യ​ര്‍ യൂ​സ​ഫ് അ​ല്‍ ഫൗ​സാ​ന്‍ പ​റ​ഞ്ഞു.

വാ​ക്​​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ന്​ ത​ട​സ്സം ഇ​ല്ല. കു​വൈ​ത്ത് അം​ഗീ​ക​രി​ച്ച വാ​ക്​​സി​നു​ക​ളു​ടെ ഡോ​സേ​ജ് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്​ ആ​രോ​ഗ്യ​മ​ന്ത്ര​ലാ​യ​ത്തി​െന്‍റ അം​ഗീ​കാ​രം ല​ഭി​ച്ചാ​ല്‍ കു​വൈ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും മ​റ്റൊ​രു രാ​ജ്യ​ത്ത് ക്വാ​റ​ന്‍​റീ​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി​യ​ത്.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ല്‍​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ര്‍​വി​സ് ഇ​ല്ലെ​ങ്കി​ലും മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തി​ലൂ​ടെ ട്രാ​ന്‍​സി​റ്റ് വ​ഴി കു​വൈ​ത്തി​ലേ​ക്ക് വ​രാം.

അ​ധി​കം വൈ​കാ​തെ ത​ന്നെ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ട് കു​വൈ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നും യൂ​സ​ഫ് അ​ല്‍ ഫൗ​സാ​ന്‍ പ​റ​ഞ്ഞു. കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി കാ​ത്തി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍​ക്ക് ആ​ശ്വാ​സ​ത്തി​ന് വ​ക ന​ല്‍​കു​ന്ന​താ​ണ്​ കു​വൈ​ത്ത് വ്യോ​മ​യാ​ന വ​കു​പ്പ് ഡ​യ​റ​ക്​​ട​ര്‍ യൂ​സ​ഫ് അ​ല്‍ ഫൗ​സാ​െന്‍റ വാ​ക്കു​ക​ള്‍.

You might also like