അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂകമ്ബം; സുനാമിയ്‌ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
അമേരിക്കയിലെ അലാസ്‌കന്‍ ഉപദ്വീപില്‍ ഭൂകമ്ബം. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തി. ഭൂകമ്ബം 91 കിലോമീറ്ററോളം വ്യാപിച്ചു.സുനാമിയ്‌ക്ക് സാധ്യതയുള്ളതിനാല്‍ അലസ്‌കയ്‌ക്കടുത്തുള്ള വിവിധ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി 10.15 ഓടെ അന്‍കൊറേജില്‍ നിന്നും 500 മൈല്‍ മാറി പെരിവില്ലെ ഗ്രാമത്തിലാണ് സംഭവം. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പ്രദേശത്ത് വീടുകള്‍ തകര്‍ന്നു എന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ആളപായമുണ്ടായിട്ടില്ല. ഇത് സുനാമിയിലേയ്‌ക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.