അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ തുടങ്ങില്ല; വിമാനവിലക്ക് നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ തുടങ്ങില്ല. അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഡി.ജി.സി.എ വീണ്ടും നീട്ടി. ആഗസ്റ്റ് 31 വരെയാണ് വിമാനവിലക്ക് നീട്ടിയത്.
കോവിഡ് മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യതയും ഡെല്‍റ്റ വകഭേദം പടരുന്നതും മുന്‍നിര്‍ത്തിയാണ് വിമാനവിലക്ക് നീട്ടാന്‍ ഡി.ജി.സി.എ തീരുമാനിച്ചത്. പല രാജ്യങ്ങളിലും വീണ്ടും കോവിഡ് വ്യാപനമുണ്ടാവുന്നത് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങളും സര്‍വീസ് നടത്തും.