TOP NEWS| വാക്‌സിനേഷന് ശേഷം യു.കെ.യിൽ എത്തുന്നവർക്ക് ക്വാറന്റൈൻ ഇളവ്; ഇന്ത്യ റെഡ് ലിസ്റ്റിൽ
വാക്‌സിന് സ്വീകരിച്ചതിന് ശേഷം യു.എസിൽ നിന്നും യൂറോപ്യൻ യൂണിയൻരാജ്യങ്ങളിൽ നിന്നും യു.കെ.യിൽ എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കി. എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഇപ്പോഴു റെഡ് ലിസ്റ്റിൽ തന്നെ തുടരുകയാണ്. രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ചവർ ആണെങ്കിൽ പോലും ഫ്രാൻസിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർ യു.കെ.യിൽ എത്തുമ്പോൾ 10 ദിവസത്തെ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. നിലവിൽ, യുകെയിൽ അവരുടെ കോവിഡ്-19 വാക്‌സിൻ ലഭിച്ച ആളുകൾക്ക് മാത്രമാണ് ക്വാറന്റൈൻ നിയമങ്ങൾ ഒഴിവാക്കാൻ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.