ട്രോളിംഗ് നിരോധനം നാളെ തീരും, കടക്കെണിയില്‍ ബോട്ടുകാര്‍ പകുതി പേര്‍ കടലിലേക്ക്
തോപ്പുംപടി: ട്രോളിംഗ് നിരോധനം നാളെ രാത്രി അവസാനിക്കുമ്ബോള്‍ കടലിലേക്ക് പോകാന്‍ അന്‍പത് ശതമാനം ബോട്ടുകള്‍ മാത്രം. സംസ്ഥാനത്ത് 3600 മല്‍സ്യബന്ധന ബോട്ടുകള്‍ ഉണ്ടെങ്കിലും ഇതില്‍ പകുതി മാത്രമേ നാളെ അര്‍ദ്ധരാത്രി കടലിലേക്ക് പുറപ്പെടുകയുള്ളൂ. കാരണം വര്‍ഷത്തില്‍ ബോട്ടുകള്‍ക്ക് നടത്തേണ്ട അറ്റകുറ്റപണികള്‍ പണമില്ലാത്തതിനാല്‍ ആരും നടത്തിയിട്ടില്ല. ഡീസലിന്‍്റെ വില കുതിച്ച് കയറിയതും ബോട്ടുകാര്‍ക്ക് വിനയായി. സാധാരണ ഈ കാലയളവില്‍ തരകന്‍മാരാണ് ഇവരെ സഹായിച്ചിരുന്നത്. എന്നാല്‍ പല ബോട്ടുകാരും ഇവര്‍ക്ക് ലക്ഷങ്ങള്‍ കടബാധ്യത വരുത്തിയിരിക്കുകയാണ്.വീടിന്‍്റെ ആധാരം പണയം വെച്ച് സ്വര്‍ണ്ണം പണയപ്പെടുത്തിയുമാണ് കഴിഞ്ഞ കൊവിഡ് കാലത്ത് ബോട്ടുകള്‍ കടലില്‍ ഇറക്കിയത്.ആ ബാധ്യതകള്‍ നിലനില്‍ക്കെ അടുത്ത ബാധ്യതയും കൂടി ഏല്‍ക്കാന്‍ ഇവര്‍ക്ക് കെല്‍പ്പില്ലാത്ത സ്ഥിതിയാണ്.തമിഴ്നാട് ഫൈബര്‍ വള്ളങ്ങള്‍ നിരോധന കാലത്ത് കേരളക്കരയില്‍ എത്തി മീനുകള്‍ തൂത്തുവാരി കൊണ്ടു പോയതും മല്‍സ്യ ക്ഷാമത്തിന് കാരണമായിരിക്കുകയാണ്. പെലാജിക് വല ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ക്ഷാമത്തിന് കാരണമായി.ഇതിന് കേരള സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കി വരികയാണെന്ന് തൊഴിലാളികള്‍ പറയുന്നത്. വര്‍ഷത്തില്‍ സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതി തുകയായ 26 500 രൂപ പല ബോട്ടുകാര്‍ക്കും അടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് അടമെങ്കില്‍ മാത്രമേ അധികാരികള്‍ ബോട്ട് കടലില്‍ ഇറക്കുകയുള്ളൂ. മറ്റു സംസ്ഥാനങ്ങളില്‍ ഈ നികുതി പണം 3000 രൂപയാണ്.