TOP NEWS| പ്രളയ ബാധിതർക്ക് നൽകാൻ എത്തിച്ച നൂറിലേറെ ചാക്ക് അരി പുഴുവരിച്ചു കുഴിച്ചുമൂടി
പ്രളയ ബാധിതർക്ക് നൽകാൻ എത്തിച്ച അരി പുഴുവരിച്ചു കുഴിച്ചുമൂടി. കാരശ്ശേരി പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് വിതരണത്തിന് എത്തിയ അരിയാണ് ഉപയോഗിക്കാനാകാതെ പാഴായി നശിച്ചത്.
2018 ൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച അരി കൃത്യസമയത്ത് വിതരണം ചെയ്യാതിരുന്നതുകൊണ്ട് കെട്ടിക്കിടന്ന് കാലപ്പഴക്കം സംഭവിച്ചാണ് അരിയിൽ പുഴുവരിച്ചത്. നൂറിലേറെ ചാക്ക് അരിയാണ് കുഴിച്ചു മൂടിയത്. ലഭിച്ച അരിയിൽ മൂന്നിലൊന്ന് മാത്രമാണ് വിതരണം ചെയ്തത്.