TOP NEWS| ഓണച്ചെലവായി സര്‍ക്കാരിന് 6000 കോടി വേണം: ധനസ്ഥിതി വിലയിരുത്തി കടമെടുപ്പ് പരിധി തീരുമാനിക്കും
തിരുവനന്തപുരം: ഓണക്കാലത്തെ ചെലവ് കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍. ഓണച്ചെലവായി കേരള സര്‍ക്കാരിന് ഇക്കുറി ആവശ്യമായി വരുക 6,000 കോടി രൂപ.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഓണക്കാലത്തെ ചെലവുകള്‍ക്കായി കടമെടുക്കേണ്ടി വരും. ധനസ്ഥിതി വിലയിരുത്തി എത്ര രൂപ കടമെടുക്കണമെന്ന് തീരുമാനിക്കും.