TOP NEWS| രാജ്യത്തെ ജിഎസ്ടി വരുമാനം ജൂലൈ മാസത്തിൽ ഒരു ലക്ഷം കോടി കടന്നു
രാജ്യത്തെ ജിഎസ്ടി വരുമാനം ജൂലൈ മാസത്തിൽ ഒരു ലക്ഷം കോടി കടന്നു. 2021 ജൂലൈ മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപ ആണ്. ജൂണിൽ ഒരു ലക്ഷം കോടി രൂപയിൽ ജി.എസ്.ടി താഴ്ന്നതിനെ തുടർന്നുണ്ടായ ആശങ്കകൾക്ക് ഇതോടെ ഒരു പരിധിവരെ പരിഹാരമായി.
കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തിൽ ജൂൺ മാസത്തിൽ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിൽ താഴെയായിരുന്നു. ഇതേ പ്രവണത ജൂലൈയിലും ആവർത്തിക്കുമെന്ന് സാമ്പത്തിക മേഖലയിൽ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലഭ്യമായ സ്ഥിതിവിവരം രാജ്യത്തെ സാമ്പത്തിക മേഖല തിരികെയെത്തുന്നുവെന്ന സൂചനകൾക്ക് ഒപ്പം നിൽക്കുന്നു.