ചരിത്രം കുറിച്ച്‌ ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം എമ്മ മെകിയണ്‍; ഒരൊറ്റ ഒളിംപിക്‌സില്‍ നിന്നും നേടിയത് 7 മെഡലുകള്‍

0

ടോക്യോ : ഒരൊറ്റ ഒളിംപിക്‌സില്‍ നിന്ന് ഏഴ് മെഡലുകള്‍ നേടിയ ആദ്യ വനിതാ നീന്തല്‍ താരമെന്ന റെകോര്‍ഡ് ഇനി എമ്മക്ക് സ്വന്തം. ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം എമ്മ മെകിയണിനാണ് ഈ നേട്ടം കൈവരിച്ചത്.
നാല് സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് എമ്മ സ്വന്തമാക്കിയത്. ഞായറാഴ്ച 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4-100 മീറ്റര്‍ മെഡ്‌ലെ റിലേയിലേയും വിജയമാണ് എമ്മയെ ഈ ചരിത്രനേട്ടത്തിന് അര്‍ഹയാക്കിയത്.
50 മീറ്റര്‍ സെമിയില്‍ എമ്മ ഒളിംപിക്സ് റെകോര്‍ഡും തിരുത്തിക്കുറിച്ചു. വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4-100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ, എന്നിവയിലും താരം സ്വര്‍ണം നേടിയിരുന്നു. 4-100 മീറ്റര്‍ മെഡ്‌ലെ റിലേ, 100 മീറ്റര്‍ ബടര്‍ഫ്‌ലൈ, വനിതകളുടെ 4-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ എന്നിവയില്‍ വെങ്കലവും നേടി.

You might also like