TOP NEWS| ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയേക്കും: തീരുമാനം ഇന്ന്‌

0

 

നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദേശങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുന്നത്. ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചന.

തദ്ദേശ സ്ഥാപനങ്ങളെ എ-ബി-സി-ഡി കാറ്റഗറിയായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ബദല്‍ മാര്‍ഗം സര്‍ക്കാര്‍ തേടിയത്. ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിരിക്കും അവലോകനയോഗം പരിഗണിക്കുന്നത്. ടി.പി.ആര്‍ പത്തില്‍ കൂടുതലുള്ള വാര്‍ഡുകളെ മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണായി തിരിച്ച് അടച്ചിടാനാണ് ആലോചന. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ മുഴുവനായി അടച്ചിടുന്നതില്‍ മാറ്റം വരുത്തും.

You might also like