TOP NEWS| റസിഡന്റ് വീസയുണ്ടോ?; ഓഗസ്റ്റ് 5 മുതൽ തിരികെ യുഎഇയിലേക്കു വരാം

0

 

ദുബായ്• യുഎഇ റസിഡന്റ് വീസയുള്ളവർക്ക് ഓഗസ്റ്റ് അഞ്ചു മുതൽ ഇവിടേക്ക് വരാം. ഇതു സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ സമിതിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതൽ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ആശങ്കയിലായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം.

യുഎഇ അംഗീകരിച്ച വാക്സീൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയായിരിക്കണം എന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

You might also like