TOP NEWS| കുതിപ്പ് ആഗോള വിപണികളെ അവഗണിച്ച്: നിഫ്റ്റി 15,900വും സെൻസെക്സ് 53,000വും കടന്നു
മുംബൈ: ആഗോള വിപണികളിൽനിന്ന് അത്രശുഭകരമല്ലാത്ത റിപ്പോർട്ടുകളാണെങ്കിലും രാജ്യത്തെ സൂചികകൾ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. നിഫ്റ്റി 15,900വും സെൻസെക്സ് 53,000വും കടന്നു.
സെൻസെക്സ് 211 പോയന്റ് ഉയർന്ന് 53,162ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 15,935ലുമാണ് വ്യാപാരം ആരംഭിച്ചത്.