ടോക്യോ ഒളിമ്പിക്‌സ്: സ്വര്‍ണ നേട്ടത്തിനരികെ രവികുമാര്‍; ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍

0

പുരുഷ വിഭാഗം ഗുസ്തിയില്‍ ഇന്ത്യ സുവര്‍ണ നേട്ടത്തിനരികെ. ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍ ഉറപ്പിച്ച് പുരുഷ വിഭാഗം ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ ഫൈനലില്‍ പ്രവേശിച്ചു. ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം വിഭാഗത്തിലാണ് രവികുമാര്‍ ദാഹിയ ഫൈനലില്‍ കടന്നത്. കസാഖിസ്ഥാന്റെ നൂറിസ്ലാം സനായേവിനെ മലര്‍ത്തിയടിച്ചാണ് രവികുമാര്‍ ഫൈനലില്‍ കടന്നത്.

ഒളിമ്പിക്സ് ഗുസ്തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദാഹിയ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരം കൂടിയാണ്. വ്യാഴാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ രണ്ടു തവണ ലോക ചാംപ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവാണ് രവികുമാറിന്റെ എതിരാളി.

You might also like