TOP NEWS| പ്രവാസികൾ നേരിടുന്ന യാത്രാമുട്ട് അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ

0

 

റിയാദ്: പ്രവാസികൾ നേരിടുന്ന യാത്ര സംബന്ധമായ ബുദ്ധിമുട്ട് സൗദി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. മെഡിക്കൽ പ്രൊഫഷനലുകൾക്കു നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയുന്നത് പോലെ യൂനിവേഴ്സിറ്റി അധ്യാപകർക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നൽകണമെന്ന് സൗദി ഗവൺമെന്റിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അത് ഉടൻ തന്നെ നടപ്പാകുമെന്നും അംബാസഡർ പറഞ്ഞു.

You might also like