കേരളത്തിലെ ലോക്ഡൗൺ ഇളവിനെതിരെ കേന്ദ്ര സംഘം

0

കേരളത്തിൽ ലോക്ഡൗൺ ഇളവുകൾ അനുവദിക്കരുതെന്ന റിപ്പോർട്ട് നൽകി കേന്ദ്ര സംഘം.കണ്ടൈൻമെന്റ് സോണുകളിൽ 14 ദിവസത്തിനകം ലോക് ഡൗൺ വേണം.ഗൃഹ നിരീക്ഷണത്തിലുള്ള രോഗികൾ നിയന്ത്രണം ലംഖിക്കുന്നു.വാക്‌സിൻ എടുത്തവരിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം.വാക്‌സിൻ എടുത്തവർക്ക് രോഗം വരുന്നത് ഗൗരവകരമായ കാര്യമെന്നും കേന്ദ്രസംഘം അറിയിച്ചു.

അതേസമയം കേരളത്തിലെ ലോക്ഡൗൺ ഇളവുകൾ നിയമസഭയിൽ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക് ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000-ത്തിൽ പത്ത് രോഗികളിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ഡൗണിലാകും. അതല്ലാത്ത ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക് ഡൗൺ ഉണ്ടാകുക. ഇവിടെ കടകൾക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ഡൗൺ ഉണ്ടാകില്ല.
You might also like