അതിര്‍ത്തി സംഘര്‍ഷം ; തര്‍ക്ക പരിഹാരത്തിന് അസം മന്ത്രിമാര്‍ മിസോറമില്‍

0

ഗുവാഹeത്തി: അസം – മിസോറം അതിര്‍ത്തി തര്‍ക്കം സമാധാനപരമായി ചര്‍ച്ച ചെയ്യാന്‍ അസം മന്ത്രിമാര്‍ മിസോറമിലെത്തി .അസം മന്ത്രിമാരായ അതുല്‍ ബോറയും അശോക് സിംഗാളുമാണ് അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മിസോറമിന്റെ തലസ്ഥാനമായ ഐസ് വാളിലെത്തിയത് .

വടക്ക് – കിഴക്ക് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ഐക്യവും സാഹോദര്യവും നിലനിര്‍ത്തുക എന്നതാണ് അസമിന്റെ ഉദ്ദേശ്യം എന്ന് മന്ത്രി അതുല്‍ ബോറ പ്രതികരിച്ചു. മിസോറം ആഭ്യന്തര മന്ത്രി ലാല്‍ചാംലിയാന, ലാന്‍ഡ് റവന്യൂ, സെറ്റില്‍മെന്റ് മന്ത്രി ലാല്‍റുത്കിമ, ആഭ്യന്തര വകുപ്പ് സെക്രട്ടറി വന്‍ലം ഗൈഹ്സക എന്നിവരാണ് അസമില്‍ നിന്നുള്ള മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഐജല്‍ ക്ലബ്ബില്‍ വെച്ചാണ് കൂടിക്കാഴ്ച.

അസം – മിസോറം അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഈയിടെയായി പ്രശ്നം രൂക്ഷമായിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലെ ജനങ്ങളും പോലീസും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 6 അസം പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

You might also like