TOP NEWS| വെറും 11340 രൂപയ്ക്ക് 12 ദിവസം രാജ്യം ചുറ്റാം; അടിപൊളി ഒാഫറുമായി ഇന്ത്യന്‍ റെയില്‍വേ!
കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങള്‍ കാണാനുള്ള നിരവധി ടൂര്‍ പ്രോഗ്രാമുകള്‍ ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) ഇടയ്ക്കിടെ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആവേശകരമായ പുതിയൊരു ഓഫര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഒരാള്‍ക്ക് വെറും 11,340 രൂപ നിരക്കില്‍ 12 ദിവസം ഇന്ത്യ ചുറ്റാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഒരു ദിവസത്തേക്ക് ആയിരം രൂപ പോലും ചെലവില്ലാതെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കണ്ടുവരാം.
റെയില്‍വേയുടെ അഭിമാനമായ ഭാരത് ദര്‍ശന്‍ സ്പെഷല്‍ ടൂറിസ്റ്റ് ട്രെയിനിലായിരിക്കും യാത്ര. ടൂർ പാക്കേജ് ആഗസ്റ്റ് 29 ന് ആരംഭിച്ച് സെപ്റ്റംബർ 10 ന് അവസാനിക്കും. അധികച്ചെലവില്ലാതെ രാജ്യത്തെ എല്ലാ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളും സന്ദര്‍ശിക്കാനാവുന്ന ടൂര്‍പാക്കേജുകളാണ് ഭാരത് ദർശൻ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിന്‍ ഒരുക്കുന്നത്. യാത്രയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍: ഹൈദരാബാദ് – അഹമ്മദാബാദ് – നിഷ്കലങ്ക് മഹാദേവ് കടൽ ക്ഷേത്രം – അമൃത്സർ – ജയ്പൂർ – സ്റ്റാച്യൂ ഓഫ് യൂണിറ്റി.
മധുരയില്‍ നിന്നായിരിക്കും ട്രെയിന്‍ യാത്ര ആരംഭിക്കുക. ആഗസ്റ്റ് 29- ന് രാവിലെ അഞ്ചുമണിക്ക് ട്രെയിന്‍ യാത്ര തുടങ്ങും. ബോർഡിങ് പോയിന്റുകൾ: മധുര, ദിണ്ടിഗൽ, കരൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാടി, എംജിആര്‍ ചെന്നൈ സെൻട്രൽ, നെല്ലൂർ, വിജയവാഡ