റിലയന്‍സിന് വന്‍ തിരിച്ചടി; ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാട് തടഞ്ഞ് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന് കനത്ത തിരിച്ചടി നല്‍കി സുപ്രീംകോടതി തീരുമാനം. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള 3.4 ബില്യണ്‍ ഡോളറിന്‍റെ ഇടപാട് സുപ്രീംകോടതി തടഞ്ഞു. ഇടപാടില്‍ സിംഗപ്പൂര്‍ തര്‍ക്കപരിഹാര കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ 3.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റീടെയില്‍ ആസ്തികള്‍ വാങ്ങാനായിരുന്നു റിലയന്‍സിന്‍റെ പദ്ധതി. ഇതിനെതിരെ ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ആമസോണാണ് നിയമനടപടികളുമായി മുന്നോട്ട് പോയത്. ആമസോണിന് കേസില്‍ മുന്‍തൂക്കം നല്‍കുന്നതാണ് സുപ്രീംകോടതിയുടെ തീരുമാനം.