കടയില്‍ പോകാന്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍; ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തില്ലെന്ന നിലപാടില്‍ ഉറച്ച്‌ സര്‍ക്കാര്‍. വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് രണ്ടാം തരം​ഗത്തില്‍ പടരുന്നതെന്നും രോ​ഗികളുടെ എണ്ണം ഇരട്ടി ആകാന്‍ സാധ്യത ഉണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ മുന്നറിയിപ്പ് നല്‍കി.

കടയില്‍ പോകാന്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ അമ്ബത് ശതമാനത്തിലും താഴെയാണെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടി. ബാക്കിയുള്ള 57.86 ശതമാനം പേര്‍ക്കും കടയില്‍ പോകണമെങ്കതില്‍ അഞ്ഞൂറ് രൂപ കൊടുത്ത് ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ പെറ്റി സര്‍ക്കാര്‍ ‌ആണ്. പ്രമുഖരായ വ്യക്തികള്‍ വരെ നിയന്ത്രണത്തെ വിമര്‍ശിക്കുന്നത് കാണാതെ പോകരുതെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു.

എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണെന്നും നിയന്ത്രണം മറികടക്കുമ്ബോള്‍ തടയാന്‍ ബാധ്യത പൊലീസിന് ഉണ്ടെന്നുമായിരുന്നു ആരോ​ഗ്യ മന്ത്രിയുടെ വാദം. തുടര്‍ന്ന് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

You might also like