കോവിഡ്​ മാനദണ്ഡം; മുന്നറിയിപ്പുമായി ജില്ല കലക്​ടര്‍: മാനദണ്ഡങ്ങള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി

0

ആ​ല​പ്പു​ഴ: ആ​ള്‍​ക്കൂ​ട്ട​വും അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളും ആ​ളു​ക​ള്‍ ത​മ്മി​ലെ സ​മ്ബ​ര്‍​ക്ക​വും മാ​സ്‌​ക്/ സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത​തും കോ​വി​ഡ് ബാ​ധ​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ക​ട​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല ക​ല​ക്​​ട​ര്‍ എ. ​അ​ല​ക്​​സാ​ണ്ട​ര്‍ അ​റി​യി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​ത് ക​ട​യു​ട​മ​യെ​യും ജീ​വ​ന​ക്കാ​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും രോ​ഗം പ​ടി​പെ​ടു​ന്ന​തി​ല്‍​നി​ന്ന്​ ര​ക്ഷി​ക്കും. ക​ട​ക​ള്‍ രാ​വി​ലെ എ​ഴു​മു​ത​ല്‍ വൈ​കീ​ട്ട് ഒ​മ്ബ​തു​വ​രെ തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം ത​ട​ഞ്ഞ് ഉ​ത്ത​ര​വാ​ദി​ത്ത വി​പ​ണ​നം ഉ​റ​പ്പാ​ക്കി കോ​വി​ഡ് പ്ര​തി​രോ​ധ യ​ജ്ഞ​ത്തി​ല്‍ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​യാ​ല്‍ കൂ​ടു​ത​ല്‍ അ​ട​ച്ചി​ട​ലി​ലേ​ക്ക് പോ​കാ​തെ മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യു​മെ​ന്ന് ക​ല​ക്​​ട​ര്‍ അ​റി​യി​ച്ചു.

You might also like