TOP NEWS| പല പരാതികളിലും സി.ബി.ഐ നോക്കുകുത്തിയാകുന്നു; ആഞ്ഞടിച്ച് സുപ്രിം കോടതി
ജഡ്ജിമാര്‍ക്കെതിരായ ഭീഷണി പരാതികളില്‍ അന്വേഷണ ഏജന്‍സികള്‍ വീഴ്ച വരുത്തുന്നുവെന്ന് സുപ്രിം കോടതി. പല പരാതികളിലും സി.ബി.ഐ നോക്കുകുത്തിയാവുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഝാർഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണത്തിലെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ജുഡീഷ്യറിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായം ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.