ലക്ഷദ്വീപ് സന്ദര്‍ശനം; എം.പിമാരുടെ അപേക്ഷകള്‍ നിരസിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

0

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള എം.പിമാരുടെ അപേക്ഷകള്‍ നിരസിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനപരിശോധിക്കാന്‍ അഡ്മിനിസ്ട്രേഷന് കോടതി നിര്‍ദേശം നല്‍കി.

പ്രതിപക്ഷ എംപിമാര്‍ നല്‍കിയ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് കോടതിയുടെ നിര്‍ദേശം. അപേക്ഷകരുടെ ഭാഗം കേള്‍ക്കാതെയാണ് അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ ഹരജിക്കാര്‍ അറിയിച്ചു. ഇത് നിയമപരമായി തെറ്റാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു.

അതുകൊണ്ടുതന്നെ അഡ്മിനിസ്ട്രേഷന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി പറയുന്നു. എം.പിമാരെ നേരിട്ടോ ഓണ്‍ലൈനായോ കേള്‍ക്കാതെ അപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും കോടതി പറഞ്ഞു.

You might also like