TOP NEWS| പട്ടികജാതി ക്ഷേമപദ്ധതിയില്‍ നിന്ന് തട്ടിയത് 1.04 കോടി രൂപ; പണം വകമാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നൽകിയിരുന്ന ക്ഷേമ പദ്ധതികളിൽ നടന്നത് ഒരു കോടി നാല് ലക്ഷം രൂപയുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. പട്ടിക ജാതി വകുപ്പ് നടത്തിയ ഓഡിറ്റിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. 75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. പ്രധാന പ്രതിയായ എൽഡി ക്ലർക്ക് യു ആർ രാഹുലിൻറെയും സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്കാണ് പണം വകമറ്റിയതെന്നാണ് ഓഡിറ്റിൽ കണ്ടെത്തി.