TOP NEWS| ‘ഹൈഡ്രജന്‍ ട്രെയിന്‍’; പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ
ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന, കേന്ദ്രസര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടമെന്നോണം ഹൈഡ്രജന്‍ ഇന്ധനത്തിലധിഷ്ടിതമായ സാങ്കേതിക വിദ്യ സജ്ജമാക്കി ഹരിയാനയിലെ ഡെമു ട്രെയിനുകളെ പരിഷ്കരിക്കാനാണ് ഉദ്ദേശം.