TOP NEWS| മൂന്നാം തവണയും വാക്സിൻ എടുക്കാൻ അനുമതി വേണം; പ്രവാസി മലയാളിയുടെ ഹരജി ഇന്ന് പരിഗണിക്കും

0

 

മൂന്നാം തവണയും വാക്സിൻ എടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സൗദി അറേബ്യയിലെ ജോലി നഷ്ടമാകാതിരിക്കാൻ ആണ് മൂന്നാം തവണയും വാക്സിൻ എടുക്കാൻ അനുമതി തേടി കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരീഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ഡോസ് കോവാക്സീൻ എടുത്തതിന് പുറമെ കൊവിഷീൽഡ് വാക്സിനും എടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

You might also like