TOP NEWS| ‘സ്വകാര്യ ആശുപത്രികളിലെ വാക്സീൻ വിതരണത്തിൽ സബ്സിഡി വേണം’; വാക്സീൻ ചലഞ്ച് പണം വിനിയോഗിക്കണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സീൻ വിതരണത്തിന് സബ്സിഡി നൽകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വാക്സീൻ ചലഞ്ച് വഴി കിട്ടിയ പണം ഇതിന് വിനിയോഗിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വാക്സീൻ വിതരണത്തിൽ ക്രമക്കേട് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ്, വാക്സീൻ വിതരണത്തിൽ പലയിടത്തും രാഷ്ട്രീയ വത്കരണമുണ്ടെന്നും കുറ്റപ്പെടുത്തി.