ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം: ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ആശുപത്രികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു.

സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളിലേയും കാഷ്വാലിറ്റികളിലും ഒ.പികളിലും സി.സി.ടി.വി സ്ഥാപിക്കണം. പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം എയിഡ്പോസ്റ്റുമായി ബന്ധപ്പെടുത്തണം. ആശുപത്രികളില്‍ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. ഒ.പികളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്ബോള്‍ ഇനി മുതല്‍ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം. എന്നാല്‍ നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല.

You might also like