യു.എസില്‍ ‘ഡെല്‍റ്റ’ പടരുന്നു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 6 മാസത്തെ ഉയര്‍ന്ന നിരക്കില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഡെല്‍റ്റ വകദേദം പടര്‍ന്ന് പിടിക്കുന്നതും വാക്സിനേഷന് കുറഞ്ഞതുമാണ് ഇതിന് കാരണം.
രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലക്ഷത്തിനടുത്ത് കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലൂസിയാന, ഫ്ലോറിഡ, അര്‍കാന്‍സസ് എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായത്.
മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ചില പ്രധാന പരിപാടികള്‍ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോ അധികൃതര്‍ റദ്ദാക്കി. ലൂസിയാനയില്‍ വൈറസ് ബാധ രൂക്ഷമായതോടെ ദ ന്യൂ ഓര്‍ലിയന്‍സ് ജാസ് ഫെസ്റ്റ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഉപേക്ഷിച്ചു.