തൊഴില്‍ നിയമലംഘനം: 106 കമ്ബനികള്‍ക്കെതിരെ നടപടി

ദോഹ: തൊഴില്‍നിയമങ്ങള്‍ ലംഘിച്ച സംഭവങ്ങളില്‍ 106 കമ്ബനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തൊഴില്‍മന്ത്രാലയം. ജൂലൈയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് തൊഴില്‍നിയമ ലംഘനത്തിന്‍െറ പേരില്‍ നൂറിേലറെ സ്ഥാനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാര്‍ കമ്ബനികകളാണ് പ്രധാനമായും കുരുക്കിലായത്.
വേനല്‍ക്കാലത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച തൊഴില്‍സമയങ്ങള്‍ ലംഘിക്കുകയും തൊഴിലാളികള്‍ക്ക് വേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതിന്‍െറയും പേരിലാണ് ഇവര്‍ കുറ്റക്കാരായത്. മൂന്നു ദിവസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചശേഷം ജോലി തുടരാന്‍ അനുമതി നല്‍കിയതായി മന്ത്രാലയം അറിയിച്ചു. വേണ്ട മുന്‍കരുതലുകളില്ലാത്തതിന്‍െറ പേരില്‍ ജൂണില്‍ 232 കമ്ബനികള്‍ക്കെതിരെ ശിക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു.