TOP NEWS| ‘താലിബാന്‍ എല്ലാം തകര്‍ക്കുകയാണ്, എങ്ങും ബോബാക്രമണം, വെടിവെപ്പ്, എല്ലാം ഉപേക്ഷിച്ച് ഓടുകയാണ് ഞങ്ങള്‍’

”ഞങ്ങളുടെ ഗ്രാമത്തിലാകെ ബോംബുകള്‍ വീണു കൊണ്ടിരിക്കുകയാണ്. താലിബാന്‍ വന്ന് എല്ലാം നശിപ്പിച്ചു കളഞ്ഞു. വീടുവിട്ട് പോവുക എന്നതല്ലാതെ ഞങ്ങളുടെ മുന്നില്‍ ഒരു വഴിയുമില്ലായിരുന്നു. ഞങ്ങളും കുട്ടികളുമെല്ലാം വെറും നിലത്താണ് ഇപ്പോള്‍ ഉറങ്ങുന്നത്. ”
ഇത് ഗുല്‍ നാസ് എന്ന അഫ്ഗാന്‍ സ്ത്രീയുടെ വാക്കുകളാണ്. വടക്കു കിഴക്കന്‍ അഫ്ഗാനിസ്താനിലെ അസദാബാദ് സ്വദേശിയായ ഗുല്‍ നാസ് എ എഫ് പി വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുന്നതിനിടയിലാണ് തങ്ങളുടെ അവസ്ഥ വിവരിച്ചത്. താലിബാന്റെ ആക്രമണത്തെ തുടര്‍ന്ന്, വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്ത ഗുല്‍ നാസ് അടക്കമുള്ള അനേകം സ്ത്രീകള്‍ കുട്ടികള്‍ക്കൊപ്പം അസദാബാദിലെ സ്‌കൂളിലാണ് കഴിയുന്നത്.