രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. പുതുതായി 28,204 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. പുതുതായി 28,204 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 147 ദിവസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണ് ഇത്.
373 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. 45,511 പേരാണ് രോഗമുക്തി നേടിയത്. 3,88,508 പേര്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുമ്ബോള്‍ ആകെ മരണ സംഖ്യ 4,28,682 ആയി ഉയര്‍ന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്.തുടര്‍ച്ചയായ 15-ാം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.87 ശതമാനമാണ്. ഇത് വരെ 51 കോടി 45 ലക്ഷം വാക്‌സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.