TOP NEWS| ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് സാധ്യതാ പഠനം നടക്കുന്നതായി കേന്ദ്ര സർക്കാർ

0

 

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതില്‍ സാധ്യതാ പഠനം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് വ്യക്തിനിയമങ്ങൾ നില നിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു രാജ്യസഭയെ അറിയിച്ചു. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയേയും അറിയിച്ചു.

You might also like