TOP NEWS| പിജി ഡോക്ടര്‍മാരുമായുള്ള ചര്‍ച്ച വിജയകരം; സ്റ്റൈപ്പൻഡ് കൂട്ടാൻ നടപടിയെന്ന് സർക്കാർ; ജോലിഭാരം കുറയ്ക്കും

0

 

തിരുവനന്തപുരം: പിജി ഡോക്ടര്‍മാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കല്‍ പിജി. ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജോലിഭാരം കൂടുന്നുവെന്ന പരാതി പരിഹരിക്കുന്നതിന് പിജി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിലുള്ള പദ്ധതി തയ്യാറാക്കും.  മെഡിക്കല്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ വളരെ പ്രാധാന്യം നല്‍കുന്നു. മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ കൊവിഡ് ചികിത്സ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി പറഞ്ഞു.

You might also like