ആഗസ്റ്റ് 13 മുതല്‍ ഹിമാചല്‍ സന്ദര്‍ശിക്കാന്‍ ഈ രേഖകള്‍ കൈയ്യില്‍ കരുതണം
ഷിംല: ആഗസ്റ്റ് 13 മുതല്‍ ഹിമാചല്‍ പ്രദേശിലേക്ക് രണ്ടുഡോസ് വാക്സിന് വാക്സിന് സ്വീകരിച്ചവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രം പ്രവേശനം. ചൊവ്വാഴ്ച അര്‍ധരാത്രി പുറെപടുവിച്ച ഉത്തരവിലാണ് ചീഫ് സെക്രട്ടറി റാം സുഹാഗ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നയാളുകള്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.എ.ടി പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും കരുതണമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും ഉയര്‍ന്ന സാഹചര്യത്തിലാണ് കാബിനറ്റ് യോഗത്തില്‍ തീരുമാനമാനമെടുത്തത്.