TOP NEWS| എതിർപ്പുകളില്ലാതെ രാജ്യസഭയും കടന്ന് ഒബിസി ബിൽ
ഒബിസി വിഭാഗങ്ങളുടെ പട്ടിക തയാറാക്കുന്നതിനുള്ള ബിൽ രാജ്യസഭയും പാസാക്കി. 187 പേരാണ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം ഒരാൾ പോലും ബില്ലിനെ എതിർത്തില്ല. ബില്ല് ഇന്നലെ ലോകസഭ പാസാക്കിയിരുന്നു. ബില്ല് പാസായതോടെ ഒബിസി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരിച്ചു കിട്ടും.
