ഡെല്‍റ്റ പടരുന്നു; കോവിഡ് കുതിച്ചുയരും; മരണം 12,000വരെയാകും; മുന്നറിയിപ്പുമായി യുഎസ് ഏജന്‍സി

0

വാഷിങ്ടണ്‍ : അടുത്ത നാല് ആഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകമെന്ന് മുന്നറിയിപ്പുമായി രാജ്യത്തെ പൊതുജനാരോഗ്യ ഏജന്‍സി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.

ബുധനാഴ്ച മുതല്‍ സെപ്തംബര്‍ ആറ് വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 9600ല്‍ നിന്ന് 33,000വരെയാകാമെന്നും, മരണസംഖ്യ 3,300 മുതല്‍ 12,600വരെയാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയുടെ തെക്കന്‍ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. പലയിടത്തും രോഗികള്‍ക്ക് ആവശ്യമായ പരിചരണം പോലും ലഭിക്കുന്നില്ലെന്നാണ്് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം ഡെല്‍റ്റവകഭേദം പടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വലിയ തോതില്‍ അപകടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

You might also like