TOP NEWS| ‘സമാധാനം പുനസ്ഥാപിക്കണം’; താലിബാനുമായി അധികാരം പങ്കിടാന്‍ അഫ്ഗാന്‍ ഗവണ്‍മെന്റ് തയ്യാറെന്ന് റിപ്പോര്‍ട്ട്
ദോഹ: താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ അധികാരം പങ്കിടുന്ന കാര്യം മുന്നോട്ടുവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ‘രാജ്യത്തെ അക്രമ സംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗവണ്‍മെന്റ് വാഗ്ദാനം മുന്നോട്ടുവെച്ചത്. സമാധാന ചര്‍ച്ചയുടെ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന് മുന്നില്‍ താലിബാനുമായി അധികാരം പങ്കിടാമെന്ന വാഗ്ദാനം അഫ്ഗാന്‍ സര്‍ക്കാര്‍ വാഗ്ദാനം മുന്നോട്ടുവെച്ചു. രാജ്യത്ത് സമാധാനം തിരിച്ചുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്ട- വക്താവ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സര്‍ക്കാറിന്റെ നിര്‍ദേശത്തോട് താലിബാന്റെ പ്രതികരണം എന്താണെന്ന് വ്യക്തമല്ല.