TOP NEWS| പഴയ വാഹനം പൊളിക്കല്‍ നയം; വികസന യാത്രയിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി
ദില്ലി: രാജ്യത്തെ വാഹന ലോകത്ത് വമ്പന്‍ വിപ്ളവത്തിന് വഴിയൊരുക്കുന്ന പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയത്തിന് ഇന്നുമുതല്‍ തുടക്കം. ഗുജറാത്തിൽ ഇന്ന് നടക്കുന്ന നിക്ഷേപക സമിറ്റിലാണ് നയം പ്രഖ്യാപിക്കുന്നത്. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പുതിയ നയം അനുസരിച്ച് കമേഴ്സ്യൽ വാഹനങ്ങൾ 15 വർഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങൾ പരമാവധി 20 വർഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല.